ഇന്ന് കൊവിഡ് അവലോകന യോഗം; സ്‌കൂളുകളുടെ നിയന്ത്രണം തുടരണോയെന്നതിൽ തീരുമാനമുണ്ടാകും

Add a review

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. രാവിലെ പതിനൊന്നിന് ഓൺലൈനായാണ് യോഗം. ( kerala covid review meeting )

സ്‌കൂളുകളുടെ നിയന്ത്രണം തുടരണോയെന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഒമ്പത് വരെയുള ക്ലാസുകൾ അടച്ചിരുന്നു. രണ്ടാഴ്ച്ചത്തേക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ന് അവസാനിക്കുകയാണ്. ഞായറാഴ്ചയിലെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഈ ആഴ്ച്ച തുടരാൻ തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ നിയന്ത്രണങ്ങളോ ഇളവുകളോ ആവശ്യമുണ്ടോയെന്ന് അവലോകന യോഗം പരിശോധിക്കും.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

സംസ്ഥാനത്തെ കൊവിഡ് വ്യാപന തോത് കുറയുന്നതായാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.ഈ സാഹചര്യത്തിൽ ജില്ലാ നിയന്ത്രണങ്ങളിൽ മാറ്റം ഉണ്ടായേക്കും.

Leave a Reply