ആൾമാറാട്ടം നടത്തി യുവതി എഴുതിയത് 150 ലധികം ഡ്രൈവിംഗ് ടെസ്റ്റുകൾ; തട്ടിപ്പിലൂടെ യുവതി സമ്പാദിച്ചത് കോടികൾ

Add a review

ആൾമാറാട്ടം നടത്തി ഡ്രൈവിംഗ് ടെസ്റ്റ് എഴുതി നൽകുന്നയാൾ പിടിയിൽ. ബ്രിട്ടീഷ് സ്വദേശിനിയായ ഇന്ദ്രജിത് കൗർ(29 ) ആണ് പിടിയിലായത്. 2018-2020 നും ഇടയ്‌ക്ക് 150 ലധികം ആളുകൾക്കാണ് ഇവർ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതി ഡ്രൈവിംഗ് ടെസ്റ്റ് വാങ്ങി നൽകിയത്.തിയറി പരീക്ഷയ്‌ക്ക് കൂടാതെ പ്രാക്ടിക്കൽ പരീക്ഷകൾക്കും ഇവർ ആൾമാറാട്ടം നടത്തിയതായി വിവരങ്ങളുണ്ട്.

ഓരോരുത്തരിൽ നിന്നും 76,374 രൂപ പ്രതിഫലം ഈടാക്കിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. സമാനമായ രീതിയിൽ യുവതി നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. വ്യാപകമായി ആൾമാറാട്ടം നടത്തുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിലെ ജീവനക്കാർ പരാതിപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന് പിന്നിൽ ഇന്ദ്രജിത് കൗർ ആണെന്ന് വ്യക്തമായത്.

തട്ടിപ്പ് നടത്തിയതിലൂടെ മാത്രം ഇവർ 1.14 കോടിരൂപയാണ് സമ്പാദിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇംഗ്ലീഷ് പരിജ്ഞാനം കുറവുള്ളവരെ സഹായിക്കാനെന്ന വ്യാജേനയാണ് ഇവർ ആളുകളെ സമീപിക്കുന്നതെന്ന് പോലീസ് കൂട്ടിച്ചേർത്തു.

Leave a Reply