ആശ്വാസം; രാജ്യത്ത് പ്രതിവാര കൊറോണ കേസുകളിൽ 19 ശതമാനം കുറവ്

Add a review

രാജ്യത്ത് പ്രതിവാര കൊറോണ രോഗികളുടെ എണ്ണത്തിൽ കുറവ്.19 ശതമാനമാണ് കൊറോണ രോഗികളിൽ വന്ന കുറവ്. ജനുവരി 24 മുതൽ 30 വരെയുള്ള ഏഴ് ദിവസങ്ങളിൽ 17.5 ലക്ഷം പേരാണ് കൊറോണ ബാധിതരായത്.മൂന്നാം തരംഗത്തിൽ ആദ്യമായാണ് രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത്.

രാജ്യത്ത് 2,09918 പേർക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 959 മരണമാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന ടിപിആർ 15.77 ശതമാനമാണ്. 262628 പേർ കഴിഞ്ഞ ദിവസം രോഗമുക്തരായി. നിലവിൽ രാജ്യത്തെ ആക്ടീവ് കേസുകൾ 1831268 ആണ്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

അതേസമയം രാജ്യത്ത് കൊറോണ മരണ സംഖ്യ ഉയർന്ന് തന്നെ നിൽക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മരണസഖ്യ 41 ശതമാനമാണ് ഉയർന്നത്. ജനുവരി 17 മുതൽ 23 വരെയുള്ള ആഴ്ചയിൽ രാജ്യത്തെ 21.7 ലക്ഷം കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൂന്നാം തരംഗത്തിന്റെ ഘട്ടത്തിലെ ഏറ്റവും ഉയർന്ന കണക്കായിരുന്നു ഇത്. വരും ദിവസങ്ങളിലും രാജ്യത്തെ കൊറോണ കേസുകൾ കുറഞ്ഞാൽ അത് വളരെയേറെ ആശ്വാസകരമാകും. ജനുവരി 24 നും 30നുമിടയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 3770 ആണ്. ജനുവരി 17 നും 23 നുമിടയിൽ മരിച്ചവരുടെ എണ്ണം 2680 ആണ്.

Leave a Reply