ആക്സിസ് നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

Add a review

കൊച്ചി: ആക്സിസ് മ്യൂച്വല്‍ ഫണ്ട് നിഫ്റ്റി നെക്സ്റ്റ് 50 സൂചികയെ പിന്തുടരുന്ന ഓപ്പണ്‍ എന്‍ഡഡ് ഇന്‍ഡക്സ് പദ്ധതിയായ ആക്സിസ് നിഫ്റ്റി നെക്സ്റ്റ് 50  ഇന്‍ഡക്സ് പദ്ധതിക്കു തുടക്കം  കുറിച്ചു.  പുതിയ പദ്ധതി ഓഫര്‍ ജനുവരി 7 മുതല്‍ 21 വരെയാണ്.  5000 രൂപയാണ് കുറഞ്ഞ നിക്ഷേപം തുടര്‍ന്ന് ഒരു രൂപയുടെ ഗുണിതങ്ങള്‍ ആയി നിക്ഷേപിക്കാം.  നിഫ്റ്റി 100 സൂചികയില്‍ നിന്ന്  നിഫ്റ്റി 50  സൂചികയില്‍ ഉള്ള കമ്പനികളെ  ഒഴിവാക്കിയതാണ് ആണ് നിഫ്റ്റി നെക്സ്റ്റ് 50  സൂചിക.

ഈ 50 കമ്പനികളിലെ നിക്ഷേപം ദീര്‍ഘകാല മൂലധന വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നവര്‍ക്ക് ഗുണകരമാണ്. തങ്ങളുടെ  നിക്ഷേപകര്‍ക്ക്  ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാന്‍ പുതിയ പദ്ധതി സഹായകരമാകുമെന്ന് ആക്സിസ് എ എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ  ചന്ദ്രേഷ് നിഗം പറഞ്ഞു.

Leave a Reply