അവിഹിത ഗര്‍ഭത്തില്‍ ഉണ്ടായ കുഞ്ഞിനെ ആശുപത്രി ടോയ്ലിറ്റ് ഫ്ലഷ് ടാങ്കിലിട്ട് കൊന്നു; അമ്മ അറസ്റ്റില്‍

Add a review

അവിഹിത ഗര്‍ഭത്തില്‍ കുഞ്ഞ് പ്രസവിച്ചത് ആരും അറിയാതിരിക്കാന്‍ ക്രൂരകൃത്യം ചെയ്ത് അമ്മ. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് (Thanjavur ) നടുക്കുന്ന സംഭവം നടന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ തഞ്ചാവൂര്‍ സ്വദേശി ബുഡാലൂര്‍ സ്വദേശിയായ പ്രിയദര്‍ശിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജിന്‍റെ ശുചിമുറിയുടെ ഫ്ലഷ്ടാങ്കിലിട്ടാണ് ( newborn in hospital’s flush tank) പ്രിയദര്‍ശിനി കുട്ടിയെ കൊലപ്പെടുത്തിയത്. കൊലപാതകം മറച്ചുവച്ചതിന് പ്രിയദര്‍ശനിയുടെ മാതാപിതാക്കളെയും തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു.

സുഹൃത്തില്‍നിന്നു ഗര്‍ഭം ധരിച്ച പ്രിയദര്‍ശിനി, ഇക്കാര്യം പുറത്തറിയുന്നതു നാണക്കേടാകുമെന്ന് ഭയന്ന് ഒളിപ്പിച്ചു വച്ചു. പ്രസവമടുത്തതോടെ കഴിഞ്ഞ വ്യാഴാഴ്ച വയറുവേദനയെന്നു പറഞ്ഞ് തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. പ്രസവ വാര്‍ഡോ, പ്രസവ ചികിത്സയോ ഇല്ലാത്ത ആശുപത്രിയിൽ, ഐസിയുവിലെ ശുചിമുറിക്കകത്തു കയറിയ യുവതി പ്രസവ ശേഷം കുഞ്ഞിനെ ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു.

തുടര്‍ന്ന് ആശുപത്രിയില്‍ നിന്നു രക്ഷപ്പെട്ടു. ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരി ഫ്ലഷ് ടാങ്ക് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് തുറന്നു നോക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് യുവതിയും മാതാപിതാക്കളും കുടുങ്ങിയത്.

ഇരുപത്തിമൂന്ന് വയസുകാരിയാണ് പ്രിയദര്‍ശിനി ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതകം ഐപിസി 302, തെളിവ് നശിപ്പിക്കല്‍ ഐപിസി 201 എന്നീ വകുപ്പുകളാണ് പ്രിയദര്‍ശനിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെ കോടതിയില്‍ ഹാജറാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Leave a Reply