അലീഡ് ബ്ലെന്‍ഡേഴ്‌സ് ആന്റ് ഡിസ്റ്റിലേഴ്‌സ് ഓഹരി വിപണിയിലേക്ക്

Add a review

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വിദേശമദ്യ നിര്‍മാണ കമ്പനിയായ അലീഡ് ബ്ലെന്‍ഡേഴ്‌സ് ആന്റ് ഡിസ്റ്റിലേഴ്‌സ് ഓഹരി വില്‍പ്പനയിലൂടെ 2000 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. പ്രഥമ ഓഹരി വില്‍പ്പനയ്ക്കുള്ള (ഐപിഒ) അപേക്ഷ കമ്പനി സെബിയില്‍ സമര്‍പ്പിച്ചു.  പുതിയ ഓഹരികളുടെ വില്‍പ്പനയിലൂടെ 1000 കോടി രൂപയും ഉടമകളുടെ കൈവശമുള്ള ഓഹരികള്‍ വിറ്റ് 1000 കോടി രൂപയും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. യോഗ്യതയുള്ള ജീവനക്കാര്‍ക്കായി ഓഹരി സംവരണം ചെയ്തിട്ടുമുണ്ട്.  ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുക കമ്പനിയുടെ കോര്‍പറേറ്റ്, ധനകാര്യ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കും. മുംബൈ ആസ്ഥാനമായ അലീഡ് ബ്ലെന്‍ഡേഴ്‌സ് ആന്റ് ഡിസ്റ്റിലേഴ്‌സ് ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ വിസ്‌കി വില്‍ക്കുന്ന കമ്പനികളിലൊന്നാണ്.

Leave a Reply