‘അമ്മയെ പോലെ സ്‌നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്’; അതുല്യ കലാകാരിയ്‌ക്ക് വിടയെന്ന് മഞ്ജു വാര്യർ

Add a review

കൊച്ചി: കെപിഎസി ലളിതയ്‌ക്ക് ആദരാഞ്ജലി അർപ്പിച്ച് മഞ്ജു വാര്യർ. അമ്മയെ പോലെ സ്‌നേഹിച്ചിരുന്ന ഒരാളാണ് യാത്രയാകുന്നതെന്ന് മഞ്ജു വാര്യർ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അനുശോചനം അറിയിച്ച് താരം എത്തിയത്. ഏറെ നാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു താരം. മകൻ സിദ്ദാർത്ഥിന്റെ ഫ്‌ലാറ്റിൽ വച്ചായിരുന്നു അന്ത്യം.

മഞ്ജു വാര്യരുടെ വാക്കുൾ ഇങ്ങനെ ‘അമ്മയെപ്പോലെ സ്‌നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓർമകളില്ല. പക്ഷേ ഉള്ളതിൽ നിറയെ വാത്സല്യം കലർന്നൊരു ചിരിയും ചേർത്തു പിടിക്കലുമുണ്ട്.

കൂടുതൽ വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

‘മോഹൻലാൽ ‘ എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓർമ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്‌നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട..’ മഞ്ജു വാര്യർ കുറിച്ചു.

Leave a Reply