അച്ഛനും മകനും തമ്മില്‍ വാക്കേറ്റം; വീടുവിട്ടിറങ്ങിയ അച്ഛന്‍ തൂങ്ങിമരിച്ചു; മനംനൊന്ത് മകനും ജീവനൊടുക്കി

Add a review

കൊച്ചി: അച്ഛനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. മുനമ്പം പള്ളിപ്പുറത്ത് എടക്കാട് വീട്ടില്‍ ബാബു (60), മകന്‍ സുഭാഷ് (34) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ഇരുവരേയും മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. അച്ഛനും മകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം മദ്യപിച്ച ശേഷം വാക്കേറ്റമുണ്ടായെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് വീടിന് പുറത്തേക്ക് പോയ ബാബു ആത്മഹത്യ ചെയ്യുകയായിരുന്നു. ഇത് കണ്ട് മനംനൊന്ത മകന്‍ സുഭാഷും ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബ കലഹത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബാബുവിന്റെ ഭാര്യ കിടപ്പ് രോഗിയാണ്. മുനമ്പം പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

Leave a Reply